കെയ്റോ/ദോഹ : വിവിധ അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ അറബ് പാർലമെന്റ് ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് ഇവ വലിയ ഭീഷണിയാണെന്നും പാർലമെന്റ് വ്യക്തമാക്കി.അറബ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഏതെങ്കിലും ഒരു അറബ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ അറബ് രാഷ്ട്രങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി പ്രസ്താവനയിൽ പറഞ്ഞു.ജനവാസ മേഖലകൾ, സിവിലിയൻ കേന്ദ്രങ്ങൾ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ......
ദോഹ: ചെറിയ പെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കായി പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കി. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രാർത്ഥനകൾ സുഗമമായി നടത്തുന്നതിനുമാണ് മന്ത്രാലയം പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ......
ദോഹ: ഒരു മാസക്കാലത്തെ വിശുദ്ധ വ്രതാനുഷ്ഠാനങ്ങൾക്കും ആത്മീയ പ്രാർത്ഥനകൾക്കും വിരാമമിട്ട് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ (വെള്ളിയാഴ്ച) ഈദുൽ ഫിത്തർ ആഘോഷിക്കും. ബുധനാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ഖത്തർ ഔഖാഫ് മന്ത്രാലയവും സൗദി അറേബ്യയും വെള്ളിയാഴ്ചയായിരിക്കും പെരുന്നാളെന്ന് ഔദ്യോഗികമായി അറിയിച്ചു. ......
ദോഹ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ബുധനാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ ദേശീയ മനുഷ്യാവകാശ സമിതി (NHRC) ശക്തമായ ഭാഷയിൽ അപലപിച്ചു. സിവിലിയൻ വ്യവസായ കേന്ദ്രത്തെ ലക്ഷ്യം വെച്ചുണ്ടായ ഈ ആക്രമണം വലിയ നാശനഷ്ടങ്ങൾക്കും തീപിടുത്തത്തിനും കാരണമായതായി സമിതി പ്രസ്താവനയിൽ അറിയിച്ചു.ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകൾക്കും സുരക്ഷാ സമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിനും വിരുദ്ധമാണ് ഈ ആക്രമണമെന്ന് NHRC ചൂണ്ടിക്കാട്ടി. ......
ദോഹ: ഖത്തറിലെ അന്തരീക്ഷത്തിലും സമുദ്രജലത്തിലുമുള്ള റേഡിയേഷൻ (വികിരണം) അളവ് പൂർണ്ണമായും സ്വാഭാവികവും സുരക്ഷിതവുമായ പരിധിയിലാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) വ്യക്തമാക്കി. നിലവിലെ കണക്കുകൾ പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം
പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.രാജ്യത്തെ റേഡിയേഷൻ നിരീക്ഷണ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ......
ദോഹ: റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഇന്ധന പ്ലാന്റുകൾക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്നിടങ്ങളിലായി ഉണ്ടായ തീപിടുത്തങ്ങളിൽ രണ്ടെണ്ണം സിവിൽ ഡിഫൻസ് സംഘം പൂർണ്ണമായും അണച്ചു. ......
ദോഹ: ഖത്തറിലെ പ്രമുഖ ഇന്ധന ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം. ഖത്തർ എനർജിയുടെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) പ്ലാന്റുകൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ......
കോഴിക്കോട്: ലൈംഗികപീഡനക്കേസിൽ ‘അറബി അസൈനാർ’ എന്നറിയപ്പെടുന്ന 66കാരൻ പോലീസ് പിടിയിൽ. അറബിയിൽ നിന്നും സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ......
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.സൂര്യ രശ്മികള്‍ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്.
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. ......